പ്രേക്ഷകരെ വിസ്മയത്തിലാഴ്ത്തിയ ഐ എന്ന ബ്രഹ്മാണ്ഡചിത്രത്തിന് ശേഷം വിക്രം നായകനായെത്തുന്ന പത്ത് എൻട്രതുക്കുള്ളൈയിൽ ഡ്യൂപ്പില്ലാതെ അഭിനയിച്ച് വിക്രം വീണ്ടും കൈയടി നേടുന്നു. ഗോലിസോഡ എന്ന ചിത്രത്തിന് ശേഷം വിജയ സംവിധായകൻ വിജയ് മിൽട്ടണ്‍ വിക്രവുമായി ഒന്നിക്കുന്ന ഒരു മുഴുനീള ആക്ഷന്ത്രില്ലറാണ്പത്ത് എൻട്രതുക്കുള്ളൈ . വിക്രത്തിന്റെ നായികയായി സമാന്തയും എത്തുന്നു.
സിനിമയുടെ മേയ്ക്കിങ് വിഡിയോയിലാണ് കാറിന് മുകളില്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെ നില്ക്കുന്ന വിക്രവും, പാലത്തിന് മുകളിലൂടെ കയറിട്ട് ചാടുന്ന രംഗങ്ങളും ഉൾപെടുത്തിയിരിക്കുന്നത്. വിക്രത്തിനൊപ്പം കാമറാമാനും കൂടെ ചാടുന്നതും വീഡിയോയിൽ കാണാം.ഒക്ടോബർ 21ന ചിത്രം തിയറ്ററുകളിൽ എത്തും.
Add comment