സിനിമയിലെ കഥാപാത്രത്തിന് പൂർണത ലഭിക്കുന്നതിന് ചത്ത മൃഗങ്ങൾക്കൊപ്പം വരെ കിടന്നുറങ്ങി ഹോളിവുഡ് സൂപ്പർതാരം ലിയനാർഡോ ഡി കാപ്രിയോ . ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽവച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ വേഷമാണ് ഈ ചിത്രത്തിൽ ലിയനാർഡോ അവതരിപ്പിച്ചിരിക്കുന്നത്.

മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ നേടിയ ബേഡ് മാനിനു ശേഷം അലജാന്ദ്രോ ഗൊണ്‍സാലസ് ഇനാരിറ്റൊ വിധാനം ചെയ്യുന്ന ചിത്രമാണിത്. 19ാം നൂറ്റാണ്ടിലെ ഒരു യഥാർഥകഥയെ ആസ്പദമാക്കിയാണ് ചിത്രം ചെയ്തിരിക്കുന്നത്. ഒരു നായാട്ടിനിടയിൽ കരടിയുടെ ആക്രമണത്തിൽ പരുക്കേൽക്കുകയും പിന്നീട് സഹിക്കാൻ പറ്റാത്ത തണുപ്പിൽ ജീവനോടെ കുഴിച്ചു മൂടുകയും ചെയ്ത ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥയാണിത്.

താൻ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടി ചെയ്ത കഥാപാത്രമാണിതെന്നും പ്രേക്ഷകർക്ക്‌ ഇതൊരു വലിയ അനുഭവമായിരിക്കുമെന്നും കാപ്രിയോ പറയുന്നു. ജീര്‍ണ്ണിച്ചുതുടങ്ങിയ കാട്ടുമൃഗങ്ങളുടെ ശവങ്ങള്‍ക്കൊപ്പം ഉറങ്ങിയും കാട്ടുപോത്തിന്റെ മാംസവും കരളും പച്ചക്കു കഴിച്ചും മഞ്ഞുറഞ്ഞുകിടക്കുന്ന നദികളിലൂടെ നീന്തിയുമൊക്കെയാണ് ലിയനാര്‍ഡോ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ഇത്തവണ ഓസ്കാർ ലിയനാർഡോ ഡി കാപ്രിയോയ്ക്ക് തന്നെ ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെ പ്രതീക്ഷ.

Add comment

Your email address will not be published. Required fields are marked *

WP2Social Auto Publish Powered By : XYZScripts.com

Get Widget