ഇന്ത്യയുടെ തേജസ് വീണ്ടും ഉയരുന്നു. പാക്കിസ്ഥാനടക്കമുള്ള വിദേശശക്തികളെ നേരിടാൻ നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി നിർമിച്ച തേജസ്സ് സജ്ജമാണെന്ന് പ്രതിരോധകേന്ദ്രങ്ങൾ അറിയിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണിതെന്നും പ്രതിരോധ മന്ത്രാലയം.
പാക്കിസ്ഥാന്റെ ജെഎഫ് 17 പോര്‍വിമാനങ്ങളെ നേരിടാൻ തേജസിന് സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിര്‍ത്തികളിൽ കാവൽ നിൽക്കുന്ന സൈനികർക്ക് സഹായം ചെയ്യാൻ കഴിയുന്ന എല്ലാവിധ അത്യന്താധുനിക സൗകര്യങ്ങളും തേജസിൽ നൽകിയിട്ടുണ്ട്.
എത്ര ഉയരങ്ങളിൽ നിന്നുകൊണ്ട് വേണമെങ്കിലും ഇന്ധനം നിറക്കാൻ കഴിയുന്ന തേജസിൽ മിസൈലുകൾ, ആധുനിക ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങൾ എന്നിവ വഹിക്കാനും അവ ഉപയോഗിക്കുന്നതിനും സാധിക്കും. കൂടുതൽ ദൃശ്യപരിധി ലഭിക്കുന്ന റഡാറും തേജസിൽ ലഭ്യമാണ്. പ്രതിരോധ ഗവേഷണകേന്ദ്രമാണ് തേജസ് രൂപകല്‍പ്പന ചെയ്തത്.
Photo Courtesy : Google/ Images may be subject to copyright
Add comment