ഒറ്റ സിനിമയിലൂടെ മലയാളി പ്രക്ഷകരുടെ ഹൃദയം കവരാൻ സാധിച്ച മലർ വീണ്ടും മലയാളത്തിൽ നായികയായി എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് സായ് പല്ലവി തിരിച്ചെത്തുന്നത്. രാജേഷ് ഗോപിനാഥന് ചിത്രത്തിന്റെ തിരക്കഥ. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ചിത്രമാണിത്.
പ്രേമത്തിനു ശേഷം അസിഫ് അലിയുടെ നായികയായി സായ് വരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ദുല്‍ഖറിന്റെ ചിത്രത്തിലൂടെ ആകും വീണ്ടുമെത്തുന്നത് എന്ന് സ്ഥിതീകരിചിരിക്കുകയാണ്. പ്രേമം ഹിറ്റായതിനു ശേഷം മലരിനു കേരളത്തിൽ നിറയെ ആരാധകരായിരുന്നു. വീണ്ടുമൊരു സായ് മാജിക്കിനു വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
Photo Courtesy : Google / Images may be subjected to copyright
Add comment