എന്ന് നിന്റെ മൊയ്തീൻ എന്ന വിജയ ചിത്രത്തിന് ശേഷം വിമലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. മഹാഭാരതത്തിലെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തിന്റെ കഥയാണ് ചിത്രത്തിൻറെ ഇതിവൃത്തം.
45 കോടി രൂപമുതൽ മുടക്കിൽ വേണുവാണ് ചിത്രം നിർമിക്കുന്നത്. ഗംഗ, ഹരിദ്വാർ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. പൃഥ്വിരാജിനെ കൂടാതെ തമിഴിലെ പ്രമുഖരും ചിത്രത്തിൽ അണിനിരക്കും.
കുഞ്ചിരക്കോട്ട് കാളി എന്ന വേണാടിന്റെ ചരിത്ര പുരുഷനെ ആസ്പദമാക്കി ചിത്രം ചെയ്യുന്നുണ്ടെന്ന് പൃഥ്വിരാജ് തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
Photo courtesy : Google /images may be subject to copyright
Add comment