“എന്ന് നിന്റെ മൊയ്ദീൻ” തിയറ്ററുകളിൽ നിറഞ്ഞു ഓടുമ്പോൾ പ്രിഥ്വിരാജ് സുകുമാരൻ എന്ന പ്രതിഭയുടെ തേജസ്‌ വീണ്ടും ഉയരുകയാണ്. ഈ സിനിമയെ കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാൾ ആയിരുന്നു. അന്ന് മുതൽ പ്രിഥ്വിരാജിന്റെ നായികയാവാൻ ആളെ അന്വേഷിക്കുകയായിരുന്നു അണിയറ പ്രവർത്തകർ. കാരണം മുക്കത്തെ മൊയ്ദീനെ പ്രേക്ഷകർ കാണുമ്പോൾ അതിന് ഏറ്റവും ഉത്തമം പ്രിഥ്വി തന്നെയായിരുന്നു.
പ്രിഥ്വിരാജ് സുകുമാരൻ …. പ്രത്യക്ഷമായി എല്ലാവരും തന്നെ കുറ്റം പറയുമെങ്കിലും പരോക്ഷമായി മനസ്സിൽ ആരാധിക്കുന്ന ഒരു അഭിനയ പ്രതിഭ. എത്ര കുറ്റം പറയുമെങ്കിലും അദ്ദേഹത്തിന്റെ ഏതു സിനിമ തിയറ്ററിൽ ഇറങ്ങിയാലും ആളുകൾ തിങ്ങികൂടും ടിക്കറ്റിന് വേണ്ടി…പലരും പലരെയും ഓരോരുത്തരുടെ പിൻതലമുറക്കാരെന്ന് വിശേഷിപ്പിക്കുംപോലും ഈ അഭിനയ പ്രതിഭയ്ക്ക് പകരം വെക്കാനോ പകരം നിൽക്കാനോ മലയാള സിനിമ കളരിയിൽ ആരും തന്നെ ഇല്ലെന്നു പറയാം…. പ്രിഥ്വിയ്ക്ക് പകരം പ്രിഥ്വി മാത്രം എന്ന് ചുരുക്കി വേണമെങ്കിലും പറയാം.
നായകൻറെ കഥാപാത്രം കോമഡി ആണെങ്കിലും ഹീറോയിസം ആണെങ്കിലും ഇനി വില്ലനാണെങ്കിലും പ്രിഥ്വിയുടെ കൈയിൽ ഭദ്രം. നടന്റെ വേഷത്തിനുമപ്പുറം ഒരു നല്ല ഗായകൻ കൂടിയാണെന്ന് പ്രിഥ്വി പലതവണ തെളിയിച്ചു കഴിഞ്ഞു.
രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിൽ ഹരിശ്രീ കുറിച്ച പ്രിഥ്വി ആ ഒരു ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനായി മാറി. താരങ്ങളായി തിളങ്ങി നിന്നിരുന്ന മാതാപിതാക്കളുടെ മകൻ എന്ന ലേബലിൽ നിന്ന് വളരെ പെട്ടന്നായിരുന്നു പ്രിഥ്വിരാജ് സുകുമാരൻ എന്ന നടന്റെ വളർച്ച. പിന്നീട് ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കാൻ പ്രിഥ്വിയ്ക്ക് സാധിച്ചു. ചോക്ലേറ്റ് പയ്യനായും ഹീറോയിസം തുളുമ്പുന്ന ഹീറോയും പ്രിഥ്വി പ്രക്ഷക മനസ്സിൽ ഇടം നേടി.
ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിലെ പ്രിഥ്വി യുടെ കഥാപാത്രം ഒരുപാട് പ്രക്ഷക ശ്രദ്ധ ലഭിച്ച ഒന്നായിരുന്നു. സെല്ലുലോയ്ഡ്‌ , മെമ്മറീസ്, മുംബൈ പോലീസ് തുടങ്ങിയ ചിത്രങ്ങളിൽ അതുവരെ കാണാത്ത ഒരു പ്രിഥ്വിവിനെ ആയിരുന്നു കണ്ടത്. തമിഴിലെ കാവ്യതലവൻ എന്ന ഒറ്റ ചിത്രത്തിലൂടെ അഭിനയത്തിന്റെ ഒരു ചക്രവർത്തിയെ തന്നെ ജനം തിരിച്ചറിഞ്ഞു. അയാളും ഞാനും എന്ന ചിത്രത്തിലെ രവി തരകൻ ഇന്ന് പ്രക്ഷക മനസ്സിൽ ഒരു നീറ്റൽ ആണ്. പ്രിഥ്വി അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്നുപോലും ഒരു നിമിഷം ചിന്തിപ്പിച്ചെക്കാവുന്ന അഭിനയമുഹൂർത്തങ്ങൾ…. നടന്റെ വേഷ പകർച്ചകൾ ഈ നടന് നന്നായി യോജിക്കുന്നുണ്ട്… സംശയമില്ലാതെ പറയാം… ഇവനാണ് നമ്മ പറഞ്ഞ നടൻ ….

Photo Courtesy: Google / Images may be subject to copyright

Add comment

Your email address will not be published. Required fields are marked *

WP2Social Auto Publish Powered By : XYZScripts.com

Get Widget