മോഹൻലാൽ നായകനാകുന്ന മേജർ രവിയുടെ രണ്ട് ചിത്രങ്ങൾ ഒരുങ്ങുന്നു. ഇതുവരെയുള്ള ഈ കൂട്ടുകെട്ടിൽ പിറന്ന സിനിമകളെപോലെ തന്നെ പട്ടാള കഥ പറയുന്ന ചിത്രമാണ് ഒന്ന്. രണ്ടാമത്തെ ചിത്രം ഒരു ഫാമിലി എന്റർടെയ്നറാണ്.
രാജസ്ഥാൻ മേഖലയിൽ നടന്ന യഥാർഥ സംഭവമാണ് കഥയുടെ ആധാരം. പട്ടാളത്തിലെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥരുടെ ജീവിതവും അവരുടെ ബന്ധത്തിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്. മാർച്ചിൽ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തിൻറെ ലൊക്കേഷൻ മരുഭൂമി ആയിരിക്കും. റെഡ് റോസ്ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്.
മോഹൻലാൽ മൂന്ന് വേഷങ്ങളിൽ എത്തുന്ന സിനിമയാണ് രണ്ടാമത്തേത്.ജോണ് പോൾ ഏറെ കാലത്തിന് ശേഷം തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. ഒരു കുടുംബത്തിന്റെ സന്തോഷം പിന്നീട് അവിടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൻറെ ഇതിവൃത്തം.
Photo Courtesy : Google/images may be subjected to copyright
Add comment