തിരുവനന്തപുരം : മന്ത്രിമാരുടെ വാഗ്ദാനങ്ങളിലും ഫയലുകളിലും ഒതുങ്ങിയിരുന്ന സൈബർ സേന പദ്ധതി സജ്ജമായിരിക്കുന്നു. അഞ്ഞൂറിലേറെ ‘എത്തിക്കൽ ഹാക്കർ’മാരും സന്നദ്ധ സേവകരായ ഐടി പ്രഫഷനലുകളുമാണ് ഈ സേനയിൽ പ്രവർത്തിക്കുന്നത്. ടെക്നോപാർക്കിൽ അടുത്ത മാസം പ്രവർത്തനം തുടങ്ങുന്ന സൈബർ ഡോമുമായി ബന്ധപ്പെട്ടായിരിക്കും പ്രവർത്തനം. ഫേസ് ബുക്കിലും വാട്സ് ആപ്പിലും വരെ നുഴഞ്ഞുകയറി കാര്യങ്ങൾ കണ്ടെത്താൻ കഴിവുള്ളവരാണ് ഈ സേനയിലെ അംഗങ്ങൾ.

വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തുന്നതിനും വേണ്ടി രാജ്യത്ത് തന്നെ ആരംഭിക്കുന്ന സൈബർ സേനയായിരിക്കും ഇതെന്നു സൈബർ ഡോമിന്റെ ചുമതലക്കാരനായ തിരുവനന്തപുരം റേഞ്ച് ഐജി: മനോജ് ഏബ്രഹാം പറഞ്ഞു. സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിലേക്കുള്ള നുഴ‍ഞ്ഞുകയറ്റം തടയുക, ഇത് ചെയ്യുന്നവരെ കണ്ടെത്തുക, വ്യാജ വിലാസത്തിലും അപവാദ പ്രചാരണങ്ങൾ നടത്തുന്നവരെ കണ്ടെത്തുക ഓൺലൈൻ തട്ടിപ്പുകാരെ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങൾക്ക് മണിക്കൂറുകൾക്കകം തുമ്പുണ്ടാക്കാൻ കഴിവുള്ളവരാണ് ഈ സേനയിലെ പ്രവർത്തകർ. ഇനിയല്പ്പം കരുതി ഇരിക്കുന്നതാണ് നല്ലത്

 

 

Photo Courtesy : Google/ Images may be subjected to copyright

 

 

 

Add comment

Your email address will not be published. Required fields are marked *

WP2Social Auto Publish Powered By : XYZScripts.com

Get Widget