മോഹൻലാൽ നായകനാകുന്ന പുതിയ സിനിമ കനലിന്റെ ഏറ്റവും പുതിയ ട്രെയിലർ കാണാം. ശിക്കാറിനു ശേഷം സംവിധായകൻ എം. പത്മകുമാറും തിരക്കഥാകൃത്ത് സുരേഷ് ബാബുവും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് കനൽ. അനൂപ് മേനോനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു. അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ‘ എല്ലാ അവസാനങ്ങൾക്കും പഴയ ഒരു തുടക്കമുണ്ട്’ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. പ്രേഷകർ വളരെ പ്രതീക്ഷയോടെയാണ് ചിത്രം കാത്തിരിക്കുന്നത്.
Add comment