കൊച്ചി : കേരളത്തിന്റെ വിവിധ മേഖലകളെയും ലക്ഷദ്വീപിനെയും ബന്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സീപ്ലെയിന്‍ കൊച്ചിയിലെത്തി.സീബേര്‍ഡ് സീപ്ലെയിന്‍പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലാദ്യമായാണ് സീപ്ലെയിന്‍ സര്‍വീസ് നടത്തുന്നത്.സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഇന്‍കെലിന്റെ സഹസ്ഥാപനമായ കമ്പനിയുടെ സാമ്പത്തിക സഹായത്തോടെ രണ്ട് സാങ്കേതിക വിദഗ്ധര്‍ ആരംഭിച്ച കമ്പനിയാണ് സീപ്ലെയിന്‍പ്രൈവറ്റ് ലിമിറ്റഡ്.
സീബേര്‍ഡ് കമ്പനി ആദ്യമായി വാങ്ങിയ ‘ക്വസ്റ്റ് കൊഡിയാക്ക് 100 ആംഫിബിയന്‍ എ’ എന്ന വിമാനമാണ് കൊച്ചിയിൽ എത്തിയത്. 10 സീറ്റാണ് വിമനത്തിനുള്ളത്. നെടുമ്പാശേരി വിമാനത്താവളം ആസ്ഥാനമായിട്ടാണ് സര്‍വീസ് നടത്തുക. വിമാനത്തിലെ രണ്ട് പൈലറ്റുമാരും കൊച്ചി സ്വദേശികളാണ് എന്നതും പ്രത്യേകത ആണ്. സെപ്തംബര്‍ 27ന് അമേരിക്കയിലെ സൗത്ത് സെന്റ് പോള്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. 50 ഡിഗ്രി മുതല്‍ -20 ഡിഗ്രി വരെയുള്ള താപനിലകളില്‍ വിമാനം പരീക്ഷണം നടത്തിയിരുന്നു.
Photo Courtesy : Google / images may be subject to copyright
Add comment