ആവശ്യമുള്ള മസാല

1. താറാവ് ഇടത്തരം കഷണമാക്കിയത് –
2. സവാള നീളത്തിലരിഞ്ഞ് ഉപ്പ് ചേര്‍ത്ത് പിഴിഞ്ഞത് – ഒരു കപ്പ്
3. മൈദ – ഒന്നര ടീസ്പൂണ്‍
4. വിനാഗിരി, ഉപ്പ്, എണ്ണ – പാകത്തിന്
5. ചുവന്നുള്ളി നീളത്തിലരിഞ്ഞത് – അരക്കപ്പ്
പച്ചമുളക് അറ്റം പിളര്‍ന്നത് – ഒരു കപ്പ്
ഇഞ്ചിനീളത്തിലരിഞ്ഞത് – ഒരു ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി അല്ലി രണ്ടായി മുറിച്ചത് – അരടീസ്പൂണ്‍
കുരുമുളക് ചതച്ചത് – അരടീസ്പൂണ്‍
കറുവാപ്പട്ട – 5 കഷണം
ഗ്രാമ്പൂ – 10 എണ്ണം

തയ്യാറാക്കുന്ന വിധം
ഫ്രൈപാനില്‍ എണ്ണയൊഴിച്ച് സവാള വഴറ്റി കോരുക. ഈ എണ്ണയില്‍ ഇറച്ചിക്കഷണങ്ങള്‍ മൊരിക്കുക. മൊരിക്കുമ്പോള്‍ മൈദ വിതറി ഇറച്ചിക്കഷണങ്ങള്‍ അടിക്കുപിടിക്കാതെ വഴറ്റുക. ഇറച്ചിക്കഷണങ്ങളുടെ നിറം മാറിയശേഷം ഇതിലേക്ക് പാകത്തിന് വെള്ളമൊഴിച്ച്, വിനാഗിരിയും ഉപ്പും, സവാളയും ചേര്‍ത്ത് പകുതി വേവിക്കുക. ഇതില്‍ ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ ചേര്‍ക്കുക. കഷണങ്ങള്‍ വെന്ത് ചാറ് കുറുകുമ്പോള്‍ വാങ്ങി ചൂടോടെ വിളമ്പാം.

Add comment

Your email address will not be published. Required fields are marked *

WP2Social Auto Publish Powered By : XYZScripts.com

Get Widget