ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗേ എന്ന സിനിമ കാണത്തവരായി ആരും തന്നെ ഉണ്ടാകില്ല. പ്രണയത്തിന് പുതിയൊരു അർഥം കൊടുത്ത് വെള്ളിത്തിരയെ ഇളക്കി മറിച്ച ഒരു മാജിക്കൽ സിനിമ. 1995ല്‍ ആദിത്യ ചോപ്ര സംവിധാനം ചെയ്ത ഡിഡിഎല്‍ജെ 20 വർഷങ്ങൾ പിന്നിടുമ്പോൾ ഇതാ പുതിയൊരു വീഡിയോ കൂടി പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ബോളിവുഡില്‍ ഷാരൂഖിനെ കിംഗ് ഖാൻ ആക്കിയ ചിത്രമായിരുന്നു ഇത്. ഇരുപത് വര്‍ഷത്തിന് ശേഷവും ഞാന്‍ നിന്നെ പ്രണയിക്കുന്നു. എപ്പോഴും ഒപ്പം ഉണ്ടാകുകയും ചെയ്യും. വീണ്ടും സിമ്രാന്റെ ആ വാക്കുകൾ പ്രേക്ഷകരെ വികാരനിർഭരരാക്കുന്നു. 2 മിനിട്ട് 49 സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം. ഇവരുടെ മങ്ങാത്ത സൌഹൃദത്തിന്റെ രസകരമായ നിമിഷങ്ങള്‍ കൂടി വീഡിയോയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു
ഷാറുഖ് ഖാന്‍ – കാജോള്‍ ജോഡി ഇന്നും പ്രേക്ഷകരുടെ ഇഷ്ടജോഡിയാണ്. വീണ്ടും ആ കെമിസ്ട്രി പ്രേക്ഷകമനസ് കീഴടക്കും… തീർച്ച…
Add comment