ജയിംസ് ബോണ്ട് ചിത്രമായ സ്പെക്ട്രയിലെ കാർ ചെയ്സ് വീഡിയോ കാണാം. നായകനായ ഡാനിയൽ ക്രെയ്ഗും വില്ലൻ ബാറ്റിസ്റ്റയുമായുള്ള ഒരു കാർചെയ്സ് ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ഈ ചിത്രത്തോടെ ഡാനിയല്‍ ക്രെയ്ഗ് നാലാമതും ബോണ്ട് കുപ്പായം അണിയുന്നു. കൂടാതെ അദ്ധേഹത്തിന്റെ ബോണ്ട് വേഷത്തിലെത്തുന്ന അവസാന ചിത്രവുമായിരിക്കും സ്പെക്ട്ര.
പ്രശസ്ത നടന്‍ ക്രിസ്റ്റഫര്‍ വാള്‍ട്സ് ആണ് ചിത്രത്തില്‍ വില്ലൻ വേഷത്തിൽ എത്തുന്നത്. സ്കൈഫാളിന് ശേഷം റിലീസ് ചെയ്യുന്ന 007 സീരീസിന്റെ 24ാം ഭാഗമാണിത്. ജയിംസ് ബോണ്ട് സിനികളിലെ ഏറ്റവും ക്രൂരനായ വില്ലന്‍ ഏണസ്റ്റ് സ്റ്റാര്‍വോ ബ്ളോഫെല്‍ഡിനെയാണ് വാള്‍ട്സ് പുനരവതരിപ്പിക്കുന്നത്.
ഓസ്കാർ അവാർഡ് ജേതാവായ സാം മെന്‍ഡസ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. സാം മെന്‍ഡിസ്ഈ സീരീസില്‍ ഒരുക്കുന്ന അവസാനചിത്രം കൂടിയാണ് സ്പെക്ട്ര. നവംബർ 6 നു ചിത്രം തിയറ്ററുകളിൽ എത്തും.
Add comment