ഇർഫാൻ ഖാനും ഐശ്വര്യ റോയ്്യും പ്രധാന വേഷത്തിലെത്തുന്ന ജസ്ബയിലെ നാലാമത്തെ ഗാനവും പുറത്തിറങ്ങി. ജാനെ തേരി ഷെഹർ എന്നാണ് ഗാനം തുടങ്ങുന്നത്. ഇർഫാൻ ഖാന്റെ കഥാപാത്രത്തിന് ഐശ്വര്യയുടെ കതാപാത്രത്തോട് തോന്നുന്ന പ്രണയമാണ് ഗാനത്തിന്റെ പശ്ചാത്തലം. അർക്കോയാണ് ഗാനത്തിന് ഈണം പകർന്നതും വരികൾ എഴുതിയതും. വിപിൻ അനേജയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 2010ൽ പുറത്തിറങ്ങിയ ഗുസാരിഷിന് ശേഷം ഐശ്വര്യ റായ് ബച്ചൻ അഭിനയിക്കുന്ന ചിത്രമാണ് ജെസ്ബാ. ഒക്ടോബർ 9 ന് ചിത്രം തിയറ്ററുകളിൽ എത്തും.
Add comment